ECHOS

കാരുണ്യക്കടലേ കരളലിയണമേ

കാരുണ്യക്കടലേ കരളലിയണമേ
കാത്തു കൊള്ളണമേ അടിയനെ ദിനവും

കൈകളാല്‍ താങ്ങി നടത്തുകെന്നെ നീ
കൈവരും ബലമെനിക്കാധികള്‍ നീങ്ങി

ഊറ്റമായ്‌ അടിക്കും കാറ്റിലെന്‍ പടകില്‍
ഏറ്റവും സുഖമായ്‌ യാത്ര ചെയ്തിടുവാന്‍

ഈ മരുഭൂമിയില്‍ നീ മതി സഖിയായ്‌
ആമയം നീങ്ങി ക്ഷേമമായ് വസിപ്പാന്‍

രചന: ടി. കെ. സാമുവേല്‍
ആലാപനം: എം. വി. സണ്ണി & സോണിയ ബോബന്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

Most Popular

To Top