Justhus Joseph

കാന്താ താമസം എന്തഹോ

കാന്താ താമസം എന്തഹോ വരുവാനേശു
കാന്താ താമസം എന്തഹോ ..
കാന്താ നിന്‍ വരവിനായ്‌ കാത്തിരുന്നെന്റെ മനം
വെന്തുരുകുന്നു കണ്ണും മങ്ങുന്നെ മനുവേലേ

വേഗത്തില്‍ ഞാന്‍ വരുന്നെന്നു
പറഞ്ഞിട്ടെത്ര വര്‍ഷമതായിരിക്കുന്നു
മേഖങ്ങളില്‍ വരുന്നെന്നു പറഞ്ഞതോര്‍ത്ത്
ദാഹത്തോടെയിരിക്കുന്നു
ഏക വല്ലഭനാകും യേശുവെ നിന്റെ നല്ല
ആഗമനം ഞാന്‍ നോക്കി ആശയോടിരിക്കയാം

ജാതികള്‍ തികവതിനോ
ആയവര്‍ നിന്റെ പാദത്തില്‍ ചേരുവതിനോ
യൂദന്മാര്‍ കൂടുവതിനോ കനാനിലവര്‍
കുടികൊണ്ടു വാഴുവതിനോ
ഏത് കാരണത്താല്‍ നീ ഇതുവരെ ഇഹത്തില്‍
വരാതിരിക്കുന്നു നീതി സൂര്യനാകുന്ന യേശു

എത്ര നാള്‍ ഭരിച്ചു കൊള്ളും പിശാചീ ലോകം
എത്രനാള്‍ പറഞ്ഞുകൊള്ളും അപവാദങ്ങള്‍
ശുദ്ധിമാന്‍മാരുടെ മേലും
കര്‍ത്താവേ നോക്കി കാണ്‍ക പാര്‍ത്തലത്തിന്‍ ദുരിതം
സാത്താന്റെ ധിക്കാരത്തെ നീക്കുവനായ്‌ പ്രിയ

ദു:ഖം നീ നോക്കുന്നില്ലയോ
എന്റെ വിലാപ ശബ്ദം നീ കേള്‍ക്കുന്നില്ലയോ
തക്കം നോക്കിടുന്നില്ലയോ
പിശാചെന്‍ മനം വെക്കം ഹനിപ്പാനയ്യയ്യോ!
തൃക്കണ്ണാല്‍ എന്നെ നോക്കി ദുരിതങ്ങള്‍ ആകെ പോക്കി
വെക്കം നിന്‍ മണവാട്ടി ആക്കിക്കൊള്ളുവാന്‍ പ്രിയാ


രചന: യുസ്തുസ് ജോസഫ്
ആലാപനം: യേശുദാസ്‌


(സാധാരണ പാടാറുള്ള രീതി)

ആലാപനം: സന്തോഷ്

ആലാപനം: രാധിക തിലക്
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Most Popular

To Top