കാണാമിനീം കാണാമിനീം എന്നാനന്ദമാം എന്നേശുവിനെ
കാണും ഞാനിനി ..
ആണി എനിക്കായ് തുളച്ച തന്‍ തിരു പാണികള്‍ മുത്തിടുവാന്‍
കണ്ണീരെനിക്കായ് ഒലിച്ച തന്‍ മുഖം കണ്ടു നിന്നിടുവാന്‍
കാത്തു കാത്തു പാര്‍ത്തിടുന്നു ഞാന്‍
കാന്താ വരുവാന്‍ കാലമാകുമോ?
ഇന്നു മണ്ണില്‍ പാര്‍ക്കും നാളുകള്‍ എന്നും ഖിന്നതയാം
വന്നു പരമന്‍ പുതിയ വീട്ടില്‍ എന്ന് ചേര്‍ത്തിടുമോ?
കാത്തു കാത്തു പാര്‍ത്തിടുന്നു ഞാന്‍
കാന്താ വരുവാന്‍ കാലമാകുമോ?
രചന: എം. ഇ. ചെറിയാന്‍
ആലാപനം: സ്മിത
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്