കാണാതെ പോയൊരു ആടിനെപ്പോലെ ഞാനും
കാടുകള്‍ മേടുകള്‍ ദൂരെ താണ്ടി പോയി
കാല്‍കള്‍ ഇടറി പാപ ചെളി യില്‍ ഞാന്‍ വീണു – താണു
ഇടയന്‍ വന്നു കൈ പിടിച്ചുയര്‍ത്തി
ഇരുളാമെന്റെ വഴിയില്‍ ദീപമേകി!
സത്യമറിയാതെ ഞാനലഞ്ഞു
ചെയ്തതെല്ലാം അപരാധങ്ങളായി
അന്നൊരു നാള്‍ ദൈവ സുതന്‍
എന്നെ തേടി മണ്ണില്‍ വന്നു
അന്ന് മുതല്‍ ഞാനവനെ അനുഗമിച്ചു..
ലക്ഷ്യം തേടി ഞാന്‍ വലഞ്ഞു
പക്ഷേ കണ്ടില്ല സാഫല്യങ്ങള്‍
അന്നൊരു നാള്‍ ഈശ സുതന്‍
വഴി ഞാനെന്നു അരുളിച്ചെയ്തു
അന്ന് മുതല്‍ ഞാന്‍ അവനെ അനുഗമിച്ചു..
രചന: ജോയ് ജോണ്‍
ആലാപനം: കല്ലറ ഗോപന്‍
പശ്ചാത്തല സംഗീതം: അഫ്സല്‍