കഷ്ടങ്ങള്‍ സാരമില്ല

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല
നിത്യ തേജസിന്‍ ഘനമോര്‍ത്തിടുമ്പോള്‍
നൊടിനേരത്തേക്കുള്ള –

പ്രിയന്റെ വരവിന്‍ ധ്വനി മുഴങ്ങും
പ്രാക്കളെ പോലെ നാം പറന്നുയരും
പ്രാണന്റെ പ്രിയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗീയ മണിയറയില്‍

യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ
യിസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നെ
യേശുവിന്‍ ജനമേ ഒരുങ്ങുക നാം

ഗാനം മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍ പാടുന്നത് ഇവിടെ കേള്‍ക്കാം ( ഇതിന് നിങ്ങളുടെ കമ്പ്യുട്ടറില്‍ റിയല്‍ പ്ലെയര്‍ ആവശ്യമാണേ)

ആലാപനം: കെസ്റ്റര്‍

Scroll to Top