കലങ്ങിടല്ലേ മനമേ

കലങ്ങിടല്ലേ മനമേ തെല്ലും കലങ്ങിടല്ലേ മനമേ (2)
കരുതുവാന്‍ കരുത്തുള്ള കാക്കുവാന്‍ കഴിവുള്ള
കര്‍ത്തന്‍ നിന്‍ കൂടെയില്ലേ ?

കര്‍ത്തനിലെന്നും ആശ്രയിക്കില്‍
കല്പനയെല്ലാം കാത്തിടുകില്‍
അബ്രഹാമിന്റെ ഉള്ളമറിഞ്ഞവന്‍
കരുതുവാനെന്നെന്നും അരികിലുണ്ട്

കണ്ണുനീര്‍ തൂകി കരഞ്ഞിടുമ്പോള്‍
കരുതാന്‍ കര്‍ത്തനാം യേശുവുണ്ട്
ഹാഗാരിന്‍ കണ്ണീര്‍ കണ്ടവനെനിക്കായ്‌
കരുതലിന്നുറവകള്‍ തുറന്നിടുമേ

വ്യാകുല ചിന്താ ഭാരങ്ങള്‍
ഹൃത്തിനെ മൂടി വരിഞ്ഞിടുമ്പോള്‍
ഹന്ന തന്‍ ഹൃദയം കണ്ടൊരു നാഥന്‍
നല്‍കിടും മഹത്തായ ദാനങ്ങളെ

Scroll to Top