Biju

കര്‍ത്തൃ കാഹളം യുഗാന്ത്യ കാലത്തില്‍

കര്‍ത്തൃ കാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍
നിത്യമാം പ്രഭാത ശോഭിതത്തിന്‍ നാള്‍
പാര്‍ത്തലേ രക്ഷപെട്ടോരക്കരെ കൂടി ആകാശെ
പേര്‍ വിളിക്കും നേരം കാണുമെന്‍ പേരും

പേര്‍ വിളിക്കും നേരം കാണും (3)
പേര്‍ വിളിക്കും നേരം കാണുമെന്‍ പേരും

ക്രിസ്തനില്‍ നിദ്ര കൊണ്ടോരീ ശോഭിത പ്രഭാതത്തില്‍
ക്രിസ്തന്‍ ശോഭ ധരിപ്പാന്‍ ഉയിര്‍ത്തു തന്‍
ഭക്തര്‍ ഭവനെ ആകാശമപ്പുറം കൂടിടുമ്പോള്‍
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും

കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാനം ഞാന്‍ ചെയ്തിങ്ങനെ
വാര്‍ത്ത ഞാന്‍ ചൊല്ലിടട്ടെ തന്‍ സ് നേഹത്തിന്‍
പാര്‍ത്തലത്തിലെന്റെ വേല തീര്‍ത്തു ജീവിതാന്ത്യത്തില്‍
പേര്‍ വിളിക്കും നേരം കാണും എന്‍ പേരും

രചന: വി. നാഗല്‍
ആലാപനം: മധു ബാലകൃഷ്ണന്‍

ആലാപനം: കുട്ടിയച്ചന്‍

The Latest

To Top