Benny Johnson

കര്‍ത്താവ്‌ താന്‍ ഗംഭീര നാദത്തോടും

കര്‍ത്താവ്‌ താന്‍ ഗംഭീര നാദത്തോടും
പ്രധാന ദൈവ ദൂത ശബ്ദത്തോടും
സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിടുമ്പോള്‍
എത്രയോ സന്തോഷം, എത്രയോ സന്തോഷം
എത്രയോ സന്തോഷം മദ്ധ്യാകാശത്തില്‍ ..

മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്‍മാര്‍
കാഹള നാദം കേള്‍ക്കുന്ന മാത്രയില്‍
പെട്ടെന്നുയിര്‍ത്തു വാനില്‍ ചേര്‍ന്നിടുമേ
തീരാത്ത സന്തോഷം തീരാത്ത സന്തോഷം
തീരാത്ത സന്തോഷം പ്രാപിക്കുമവര്‍ ..

കുഞ്ഞാട്ടിന്‍ കല്യാണ മഹല്‍ ദിനത്തില്‍
തന്റെ കാന്തയാകും വിശുദ്ധ സഭ
മണിയറക്കുള്ളില്‍ കടക്കുമന്നാള്‍
എന്തെന്തു സന്തോഷം എന്തെന്തു സന്തോഷം
എന്തെന്തു സന്തോഷമുണ്ടാമവര്‍ക്ക് ..

രചന: എം. കെ. വര്‍ഗീസ്
ആലാപനം: ബ്ലെസ്സണ്‍
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍

Most Popular

To Top