കര്‍ത്താവേ നിന്‍ നന്മകളെ

കര്‍ത്താവേ നിന്‍ നന്മകളെ
എങ്ങനെ ഞാന്‍ മറന്നിടും
നന്ദിയുള്ളെന്‍ ഉള്ളമെന്നും
പാടിടും സ്തോത്രഗീതങ്ങള്‍

ഞാനാകുന്നത്‌ നിന്‍ കൃപയാല്‍
എനിക്കുള്ളതെല്ലാം നിന്‍ ദാനങ്ങള്‍
പുതുമന്ന എന്നുമേകി
പോഷിപ്പിച്ചിടുന്നെന്നെ നീ

ഉറ്റവര്‍ അറ്റുപോയിടുമ്പോള്‍
ഉണ്ടെനിക്ക് നീ സങ്കേതമായ്
നിന്നില്‍ ഞാനാശ്രയിക്കുന്നതാല്‍
ലജ്ജിതനായ് തീരില്ല

രചന: തോമസ്‌കുട്ടി കെ. ഐ.
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
Share/Bookmark

Scroll to Top