Chris Samuel

കര്‍ത്താവേ കടാക്ഷിക്കണേ

കര്‍ത്താവേ കടാക്ഷിക്കണേ
കരളലിഞ്ഞീ ദാസനെ
കണ്ണുനീരിന്നു കണ്ടാലും
കരുണാമയാ വന്നാലും
കാന്താ കൈവെടിയരുതേ
കാത്തിടണേ ഈ നിന്‍ മകനെ

ദു:ഖത്താലിന്നു കേഴുന്നേ
എന്‍ ദേഹം ദേഹി ദാതാവേ
ദയയായ് വന്നു ദൈവമേ
ദുരിതമകറ്റേണമേ
ദേവാ ദേവാ ദയാപരനേ
ദയയരുള്‍ക ദയാലുവേ 

സഹനത്തിന്‍ ശക്തിയില്ലെന്നില്‍
സഹായമരുള്‍ക ദാതാവേ
സാഹചരോ പോകുന്നു ദൈവമേ
കൃപയെന്നില്‍ പകരേണമേ
ദേവാ ദേവാ ദയാപരനേ
ദയയരുള്‍ക ദയാലുവേ

രചന: ക്രിസ് സാമുവേല്‍
ആലാപനം: മാത്യു ജോണ്‍

Share/Bookmark

The Latest

To Top