കര്‍ത്താവില്‍ സന്തോഷം അവനെന്‍ ബലം
പാരിതില്‍ പാര്‍ക്കും നാള്‍ അവനെന്‍ ബലം
അവനെന്റെ സങ്കേതം വിശ്രമം നാള്‍ തോറും
അവനെന്റെ സര്‍വ്വവുമേ
പലനാള്‍ കരുതി ഞാന്‍ എകനെന്നു
അന്നാളില്‍ അവനെന്നോട് ചൊല്ലി
ലോകാന്ത്യത്തോളവും കൂടെ ഇരിക്കുന്നോന്‍
നിന്നോട് കൂടെയുണ്ട്
ബലഹീനനെന്നു ഞാന്‍ കരുതിയ നാള്‍
അന്നാളില്‍ അവനെന്നോട് ചൊല്ലി
ശക്തനാക്കുന്നവന്‍ ബലം പകരുന്നവന്‍
നിന്നോട് കൂടെയുണ്ട്
നിന്ദിതനെന്നു ഞാന്‍ കരുതിയ നാള്‍
അന്നാളില്‍ അവനെന്നോട് ചൊല്ലി
ക്ഷീണിച്ചു പോകേണ്ട നിന്നെ മാനിക്കുന്നോന്‍
നിന്നോട് കൂടെയുണ്ട്
അസാദ്ധ്യം എന്ന് ഞാന്‍ കരുതിയ നാള്‍
അന്നാളില്‍ അവനെന്നോട് ചൊല്ലി
മനുഷ്യരാല്‍ അസാദ്ധ്യം സാദ്ധ്യമാക്കുന്നവന്‍
നിന്നോട് കൂടെയുണ്ട്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: സുമി