Kester

കര്‍ത്താവിന്‍ സ് നേഹത്തില്‍

കര്‍ത്താവിന്‍ സ് നേഹത്തില്‍ എന്നും വസിച്ചിടുവാന്‍
വന്‍ കൃപ ഏകിടണേ
ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാന്‍
നല്‍വരം നല്കിടണേ

ലോകം പാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ട ഘോര ശത്രു എന്നെ കാണുകയില്ല
അങ്ങേ ചിറകിന്‍ മറവിലാണ് ഞാന്‍
എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണേ

നിര്‍ത്തിയതാണെന്നെ നിന്നതല്ല ഞാന്‍
എത്ര സ്തുതിച്ചിടെണം
നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാന്‍
എത്ര നാള്‍ കാത്തിടേണം

ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ടന്മാര്‍
അന്യരായ്‌ ഇന്നു മന്നില്‍
എന്നാലോ സാധു ഞാന്‍ സന്നിധെ നിന്നതോ
പോന്നെശുവേ കൃപയാല്‍

ഒന്നിക്കും ഒരുനാള്‍ സ്വര്‍ഗ്ഗ കൂടാരത്തില്‍
വന്ദിക്കും ഞാന്‍ അന്നാളില്‍
എന്നിനി പ്രിയന്റെ പൊന്മുഖം കാണും ഞാന്‍
ഏന്നാശ ഏറിടുന്നെ

ആലാപനം‌: കെസ്റ്റര്‍

Most Popular

To Top