Albert Vijayan

കര്‍ത്തന്‍ യേശു വാനില്‍ വരുവാന്‍

കര്‍ത്തന്‍ യേശു വാനില്‍ വരുവാന്‍
തന്റെ കാന്തയെ ചേര്‍ത്തിടുവാന്‍
ഇനി കാലം അധികമില്ല

കാലങ്ങള്‍ എണ്ണിയെണ്ണി നമ്മള്‍ കാത്തിരിക്കും പ്രിയനെ
കാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ

വന്നു താന്‍ വേഗം നമ്മെ തന്റെ സന്നിധൌ ചേര്‍ത്തിടുമേ
പിന്നെ നാം പിരികയില്ല ഒരു ഖിന്നതേം വരികയില്ല

വിട്ടു പിരിഞ്ഞിനിയും നിത്യ വീട്ടില്‍ ചെന്നെത്തിടുവാന്‍
ഒരുങ്ങിയുണര്‍ന്നു നമ്മള്‍ നാഥന്‍ വരുന്നതു കാത്തിരിക്കാം

രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ് & സ്മിത
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

Most Popular

To Top