കരുതുന്നവന്‍ ഞാനല്ലയോ

കരുതുന്നവന്‍ ഞാനല്ലയോ കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്റെ താഴ്‌വരയില്‍ കൈവിടുകയില്ല ഞാന്‍ നിന്നെ

എന്റെ മഹത്വം കാണുക നീ എന്റെ കൈയില്‍ തരിക നിന്നെ
എന്റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു എന്നും നടത്തിടും കൃപയില്‍

എല്ലാവരും നിന്നെ മറന്നാല്‍ ഞാന്‍ നിന്നെ മറന്നിടുമോ?
എന്റെ കരത്തില്‍ നിന്നെ വഹിച്ചു എന്നും പുലര്‍ത്തിടും ധരയില്‍

അബ്രഹാമിന്റെ ദൈവമല്ലയോ അത്ഭുതം ഞാന്‍ ചെയ്യുകില്ലയോ?
ചെങ്കടലിലും വഴി തുറക്കാന്‍ ഞാനിന്നും ശക്തനല്ലയോ?

ഗാനം ഇവിടെ കേള്‍ക്കാം

രചന: എം. ടി. ജോസ്
ആലാപനം: മാര്‍കോസ്

ആലാപനം: ഷിബു

ആലാപനം: കെസ്റ്റര്‍

Scroll to Top