Uncategorized

കരുണാനിധിയെ കാല്‍വരി അന്‍പേ

കരുണാനിധിയെ കാല്‍വരി അന്‍പേ
നീ മാത്രമാണെനിക്കാധാരം

കൃപയേകണം കൃപാനിധിയെ
കൃപാനിധിയെ കൃപാനിധിയെ
മുന്‍പേ പോയ നിന്‍ പിന്‍പേ ഗമിപ്പാന്‍
ആ ആ ആ .. നീ മാത്രമാണെനിക്കാധാരം

താതാ നിന്നിഷ്ടം മന്നില്‍ ഞാന്‍ ചെയ്‌വാന്‍
തന്നില്‍ വസിപ്പാന്‍ ഉന്നതം ചേരാന്‍
ത്യാഗം ചെയ്യുന്നീ പാഴ് മണ്ണിന്നാശ
ആ ആ ആ .. ഓടുന്നു നാടിനെ പ്രാപിപ്പാന്‍

മാറാ എലീമിന്‍ പാറയിന്‍ വെള്ളം
മാറാത്തോനേകും മാധുര്യ മന്ന
പാറയാം യാഹെന്‍ രാപ്പകല്‍ ധ്യാനം
ആ ആ ആ .. യോര്‍ദ്ദാന്റെ തീരമെന്‍ ആശ്വാസം

എന്നെന്‍ സിയോനെ ചെന്നങ്ങു കാണും
അന്നെന്‍ കണ്ണീരും മാറും കനാനില്‍
ഭക്തര്‍ ശ്രവിക്കും കര്‍ത്തൃകാഹളം
ആ ആ ആ .. വ്യക്തമായ്‌ കാണുമെന്‍ രക്ഷകനെ

The Latest

To Top