കരുണയിന്‍ നാഥന്‍ കരം പിടിച്ചെന്നെ
അനുദിനം നടത്തിടുന്നു
കരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍
ആകുലമേതുമില്ല
എന്‍ മനമേ ആനന്ദിക്ക
തന്‍ നന്മകള്‍ ഓര്‍ത്തിടുക
കരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍
ആകുലമേതുമില്ല
ജീവിത യാത്രയില്‍ ഏകനായ് പോകിലും
കൂടെ നടന്നിടുന്നു
ഇരുള്‍ തിങ്ങും പാതയില്‍ ദീപം പകര്‍ന്നെന്നും
ഇടറാതെ നടത്തിടുന്നു
നവ്യമാം ജീവന്‍ നിറവായ് ചൊരിഞ്ഞെന്നെ
നിരന്തരം പുതുക്കിടുന്നു
നന്ദിയോടെന്നുള്ളം പാടിപ്പുകഴ്ത്തും
ഉന്നതന്‍ നന്മകളെ
ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍