Maramon Convention

കരുണയിന്‍നാഥന്‍ കരംപിടിച്ചെന്നെ

ജീവിതകാലം മുഴുവനും – അതിലപ്പുറവും – കൂടെ നില്‍ക്കുന്ന നില്‍ക്കുന്ന ദൈവകരുണയില്‍ ഈ പുതുവര്‍ഷപ്പുലരിയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം! ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും നവവത്സരാശംസകള്‍ !
 
കരുണയിന്‍നാഥന്‍  കരം പിടിച്ചെന്നെ
അനുദിനം  നടത്തിടുന്നു
കരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍
ആകുലമേതുമില്ല…

എന്‍ മനമേ ആനന്ദിക്ക
തന്‍ നമകള്‍ ഓര്‍ത്തിടുക
കരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍
ആകുലമേതുമില്ല…

ജീവിത യാത്രയില്‍ ഏകനായ് പോകിലും
കൂടെ നടന്നിടുന്നു
ഇരുള്‍ തിങ്ങും പാതയില്‍ ദീപം പകര്‍ന്നെന്നെ
ഇടറാതെ നടത്തിടുന്നു …

നവ്യമാം ജീവന്‍ നിറവായ്‌ ചൊരിഞ്ഞെന്നെ
നിരന്തരം പുതുക്കിടുന്നു
നന്ദിയോടെന്നുള്ളം പാടിപ്പുകഴ്ത്തും
ഉന്നതന്‍ നന്മകളെ

ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍

 Share/Bookmark

The Latest

To Top