Johnson Peter

കന്യാകുമാരി മുതല്‍ ജമ്മു കാശ്മീര്‍ വരെ

കന്യാകുമാരി മുതല്‍ ജമ്മു കാശ്മീര്‍ വരെ
ഭാരത ദേശം യേശുവെ അറിഞ്ഞിടട്ടെ

ഭാരതം എന്റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ (2)

യാഗമായ യേശുവിന്‍ സാക്ഷിയാകും ഞാന്‍
പാരിലെങ്ങും യേശുവിന്‍ നാമം ഘോഷിക്കും
ആയുസ്സിന്‍ നാളെല്ലാം വാഴ്ത്തി പാടും ഞാന്‍

ഈ ലോക ജീവിതം വേഗം തീര്‍ന്നിടും
നീ എന്ത് ചെയ്തിടും യേശു നാഥനായ്
വേല തികച്ചിടുമോ യേശു വന്നിടാറായ്‌

കണ്ണീരും തൂകിടാം എന്നും പ്രാര്‍ഥിക്കാം
ജീവന്‍ നല്‍കിടാം ത്യാഗം ചെയ്തിടാം
സമ്പത്തും നല്‍കിടാം യേശു ക്രിസ്തുവിനായ്‌


ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ജോണ്‍സന്‍ പീറ്റര്‍
വിവരണം: ബെന്നി ചാക്കോച്ചന്‍

The Latest

To Top