Radhika Thilak

കണ്ണുനീര്‍ താഴ്‌വരയില്‍

കണ്ണുനീര്‍ താഴ്‌വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ വാര്‍ത്തവന്‍ എന്‍ കാര്യം നടത്തി തരും

നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ
നിന്നോട് കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ

കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ്

തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂമി
ജയിലറ ഈര്‍ച്ച വാളോ മരണമോ വന്നിടട്ടെ

ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ വലഞ്ഞിടുമ്പോള്‍
ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ

ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കേണത് പോല്‍
ചങ്കിന്‌ നേരെ വരും വന്‍ഭാരം മാറിപോകും

കാലങ്ങള്‍ കാത്തിടുന്നെ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെ ഇല്ല

(വരികള്‍ അയച്ചു തന്ന സുഹൃത്ത് കുര്യന് പ്രത്യേകം നന്ദി)

ആലാപനം: രാധിക തിലക്

Most Popular

To Top