Binoy Chacko

ഓരോ ദിവസവും നാഥന്‍ നടത്തുന്ന വഴികള്‍ ഓര്‍ത്തിടുമ്പോള്‍

ഓരോ ദിവസവും എത്രയെത്ര നന്മകളാണ് നാം ദൈവത്തില്‍ നിന്നും അനുഭവിക്കുന്നത്! “ശോ.. ഇന്നെനിക്ക് ഒരു നന്മയും ലഭിച്ചില്ല” എന്ന് ഒരു വിശ്വാസിക്കും പറയുവാന്‍ കഴിയില്ല. കാരണം ദൈവം നന്മയുടെ ദാതാവാണ്‌. അനന്തമായ നന്മകളും ഐശ്വര്യങ്ങളും അവിടുന്ന്‌ തികച്ചും ദാനമായിട്ടാണ് നല്‍കുന്നത്. നല്ലവര്‍ക്കും ദുഷ്ടന്മാര്‍ക്കും അവിടുന്ന്‌ ഒരുപോലെ നന്മ ചെയ്യുന്നു. അത് നമ്മുടെ യോഗ്യത നോക്കിയല്ല. എപ്പോഴും നമ്മുടെ ആത്യന്തിക നന്മ മാത്രം അവിടുന്ന്‌ ആഗ്രഹിക്കുന്നു.

നമ്മുടെ പ്രശ്നങ്ങളും പരാതികളുമൊക്കെ ഒന്ന് മാറ്റിവച്ചു അവിടുത്തെ അനന്ത നന്മകള്‍ക്ക് ഓരോന്നിനും നന്ദിയുള്ളവരായി ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജീവിതം എത്ര ധന്യമായിരുന്നേനെ..!

ഓരോ ദിവസവും നാഥന്‍ നടത്തുന്ന
വഴികള്‍ ഓര്‍ത്തിടുമ്പോള്‍
ഓരോന്നോരോന്നായ് വര്‍ണ്ണിച്ചിടാന്‍
നാവുകള്‍ പോരാ..

കണ്ണുനീരിന്‍ താഴ്‌വരയില്‍ ഞാനലഞ്ഞപ്പോള്‍
രോഗിയായി ക്ഷീണിതനായ് ഞാന്‍ വലഞ്ഞപ്പോള്‍
ലാസറിന്റെ കല്ലറയ്ക്കല്‍ കണ്ണുനീര്‍ വാര്‍ത്ത‍
സ്നേഹനാഥന്‍ കൂടെയുണ്ട് കൈവെടിയില്ല

ആര്‍ത്തിരമ്പും കടലു പോലെ ദു:ഖമേറിയപ്പോള്‍
കൂട്ടിനായി വന്നവരും കൂടെ നിന്നില്ല
ഭയപ്പെടേണ്ട കൂടെയുണ്ട് എന്നുര ചെയ്ത
പ്രാണനാഥന്‍ കൂടെയുണ്ട് കൈവെടിയില്ല

നല്ല വേല ചെയ്ത ദാസന്‍ എന്ന് കേള്‍ക്കുവാന്‍
എല്ലാറ്റിലും വിശ്വസ്തനായ് വേല ചെയ്തിടാന്‍
കാര്യം തീര്‍ക്കും നല്ല നാലില്‍ കര്‍ത്തന്‍ മുന്‍പാകെ
നല്ല ദാസന്‍ എന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചിടാം

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ആലാപനം: കുട്ടിയച്ചന്‍

Share/Bookmark

Most Popular

To Top