ഒരിക്കല്‍ മരണം – പിന്നെ ന്യായവിധി

ഒരിക്കല്‍ മരണം – പിന്നെ ന്യായവിധി
ദൈവം മനുഷ്യര്‍ക്ക്‌ നിയമിച്ചിരിക്കുന്ന നിയമം

ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത
ഏവനെയും അഗ്നി പൊയ്കയില്‍ തള്ളിവിടുമല്ലോ

യേശു കര്‍ത്താവെന്നു അധരമോതുകയും
ഉയിര്‍ത്തെഴുന്നേറ്റവന്‍ ദൈവ പുത്രനെന്നു
ഹൃദയംകൊണ്ട് വിശ്വസിച്ചാല്‍ രക്ഷപ്രാപിക്കും നീ

യേശു മടങ്ങിവരാന്‍ കാലങ്ങള്‍ ആസന്നമായ്
ഭീകര കൃത്യങ്ങളാല്‍ ലോകര്‍ തളരുന്നല്ലോ
അന്ത്യന്യായവിധി എങ്ങനെ ആയിടും? ചിന്തിക്കൂ സോദരാ..

രചന: മോന്‍സി സി. സ്റ്റീഫന്‍
ആലാപനം: സുരേന്ദ്രന്‍

Share/Bookmark

Scroll to Top