ഒന്നേയുള്ളെനിക്കാനന്ദമുലകില്‍

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന്‍ സന്നിധി അണയുവതേ
അന്നേരം മമ മാനസ ഖേദം
ഒന്നായ്‌ അകലും വെയിലില്‍ ഹിമം പോല്‍

മാനം ധനമീ മണ്ണിന്‍ മഹിമകള്‍
ഒന്നും ശാന്തിയെ നല്കാതാം
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക

കണ്ണീര്‍ താഴ്‌വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന്‍ കൃപ മഴ പോല്‍ ചൊരികില്‍

രചന: എം. ഇ. ചെറിയാന്‍
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

ആലാപനം: സുജാത
പശ്ചാത്തല സംഗീതം: സുജോ

ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

ആലാപനം: വില്‍സ്വരാജ്

Scroll to Top