ഏറെയമോ നാളിനിയും യേശുവേ കാണുവാന്‍
ആ ആ ആ .. യേശുവേ കാണുവാന്‍
ദുരിതമെഴുമീ ധരയില്‍ വന്നോ?
കുരിശില്‍ ഉയിരും എനിക്കായ് തന്നോ?
ആ ആ ആ ..
പ്രേമനിധിയെ കാണുവതെന്നിനി?
എന്നെയോര്‍ത്ത് കരഞ്ഞ കണ്ണില്‍
മിന്നും സ് നേഹ പ്രഭയെ വിണ്ണില്‍
ആ ആ ആ ..
ചെന്നു നേരില്‍ കാണുവതെന്നിനി?
ഇന്നു ഞാനെന്‍ ഹൃദയ കണ്ണാല്‍
എന്നും കാണും തന്‍ മുഖമെന്നാല്‍
ആ ആ ആ ..
മുഖാമുഖമായ് കാണുവതെന്നിനി?
രചന: എം. ഇ. ചെറിയാന്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍