ഏതൊരു കാലത്തും ഏതൊരു നേരത്തും
യേശുവേ നിന്നെ ഞാന്‍ സ്തുതിക്കും
ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലും
എന്‍ പരാ നിന്നെ ഞാന്‍ സ്തുതിക്കും
നല്ലവന്‍ നീയെ വല്ലഭന്‍ നീയെ
അല്ലലേറുമ്പോളെന്‍ ആശ്രയം നീയെ
ബാല സിംഹങ്ങള്‍ വിശന്നിരിക്കുമ്പോള്‍
പാലനം നല്കും നീ നിന്‍ സുതര്‍ക്കെന്നും
ആദിയും നീയെ അനാദിയും നീയെ
അന്തവും നീയെ എന്‍ സ്വന്തവും നീയെ
രചന: എം . ഇ. ചെറിയാന്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍