Binoy Chacko

എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തും
ആരാധ്യനാം യേശുവേ
സ്തോത്ര യാഗം അര്‍പ്പിചെന്നും
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു

യോഗ്യന്‍ നീ, യേശുവേ
സ്തുതികള്‍ക്ക് യോഗ്യന്‍ നീ …
യോഗ്യന്‍ നീ, യോഗ്യന്‍ നീ
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍

നിത്യമായി സ്നേഹിച്ചെന്നെ
തിരു നിണത്താല്‍ വീണ്ടെടുത്തു
ഉയിര്‍ത്തെന്നും ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ

സൌഖ്യദായകന്‍ എന്നേശു
അടിപ്പിനരാല്‍ സൌഖ്യം നല്‍കി
ആശ്രയം നീ എന്റെ നാഥാ
എത്ര മാധുര്യം ജീവിതത്തില്‍

രചന: ലിബിനി കട്ടപ്പുറം 
ആലാപനം: ബിനോയ്‌ ചാക്കോ 
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ 
Share/Bookmark

Most Popular

To Top