എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം
എല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്റെ ദാനം
യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം
നിന്‍ രാജ്യത്തിന്‍ ഒരന്യനായ് ഭുവിയിവന്നുഴന്നു
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു
മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍
സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്റെ കാതില്‍
സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം
എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം
രചന: വി. നാഗല്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ഈ ഗാനം മറ്റൊരാള്‍ പാടുന്നത് ഇവിടെ കേള്‍ക്കാം