M E Cheriyan

എന്‍ സങ്കടങ്ങള്‍ സകലവും

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സംഹാര ദൂതന്‍ എന്നെ കടന്നു പോയി

ഫറവോനു ഞാനിനി അടിമയല്ല
പരമ സിയോനില്‍ ഞാന്‍ അന്യനല്ല

കുഞ്ഞാടിന്റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടര ക്ഷണത്തില്‍

മാറയെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍

മരുവിലെന്‍ ദൈവമെനിക്കധിപധിയെ
തരുമവന്‍ പുതുമന്ന അത് മതിയേ

മനോഹരമായ കനാന്‍ ദേശമേ
അതെ, എനിക്കഴിയാത്തോരവകാശമേ

ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതം എനിക്കാനന്ദമേ

എന്റെ ബലവും എന്റെ സങ്കേതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലെലുയ്യ


രചന: എം. . ചെറിയാന്‍

വീണ്ടും ഇതേ ഗാനം ഇവിടെ കേള്‍ക്കാം.

Most Popular

To Top