എന്‍ മനമേ ദിനം വാഴ്ത്തുക നീ

എന്‍ മനമേ ദിനം വാഴ്ത്തുക നീ
എന്റെ സര്‍വാന്തരംഗവുമേ – യഹോവയെ

തന്നുപകാരങ്ങള്‍ ഓര്‍ത്തു നിരന്തരം
നന്ദിയാല്‍ പ്രിയനെ വാഴ്ത്തിപ്പുകഴ്ത്തിടാം
നിന്നതിക്രമങ്ങള്‍ മോചിച്ചിടുന്നു
നിന്നുടെ രോഗങ്ങള്‍ സൌഖ്യമാക്കുന്നു
ജീവനവന്‍ വീണ്ടെടുത്തിടുന്നു

നിന്നുടെ യൌവനം കഴുകന്‍പോല്‍ പുതുക്കി
നന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെ തരുന്നു
പീഡിതര്‍ക്കായ് നീതി ന്യായം നടത്തി
തന്‍ ദയ നമ്മെ അണിയിക്കുന്നോന്‍
കൃപയും കരുണയും നിറഞ്ഞവന്‍ താന്‍

നമ്മുടെ പാപങ്ങള്‍ക്ക് ഒത്ത വിധം പരന്‍
പകരം നമ്മോടു പ്രവര്‍ത്തിക്കുന്നില്ല
വാനം ഭൂമിക്കുമേല്‍ ഉന്നതം പോലെ
തന്‍ ദയ ഭക്തര്‍മേല്‍ ഉന്നതം തന്നെ
നാം വെറും പൊടി എന്നവനോര്‍ത്തിടുന്നു

ആലാപനം: കുട്ടിയച്ചന്‍
Share/Bookmark

Scroll to Top