എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍ വാഞ്ചയാല്‍ കാത്തിടുന്നു
ഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓര്‍ക്കുമ്പോള്‍
ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ
താതന്‍ വലഭാഗത്തില്‍ എനിക്കായി രാജ്യമൊരുക്കിടുവാന്‍
നീ പോയിട്ടെത്ര നാളായ് ആശയോട് കാത്തു ഞാന്‍ പാര്‍ത്തിടുന്നു
എന്നെ നിന്‍ ഇമ്പമാം രാജ്യത്തില്‍ ചേര്‍ക്കുവാന്‍
എന്ന് നീ വന്നിടും എന്നാശ തീര്‍ത്തിടും
പ്രേമം നിന്നോടധികം തോന്നുമാറെന്‍ നാവു രുചിച്ചിടുന്നു
നാമം അതിമധുരം തേന്‍ കട്ടയെക്കാളും അതിമധുരം
നീ എന്റെ രക്ഷകന്‍ വീണ്ടെടുത്തോനെന്നെ
നീ എനിക്കുള്ളവന്‍ ഞാന്‍ നിനക്കുള്ളവന്‍
രചന: പി. വി. തൊമ്മി
ആലാപനം: സോണിയ ബോബന്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍
ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:
കുട്ടിയച്ചന്‍ നിര്‍മ്മിച്ച “വന്ദനം യേശു പരാ” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്
ആലാപനം: കുടിയച്ചന്‍ & ടീം
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്