Charles John

എന്‍ പ്രാണനാഥനെന്നു വരും

എന്‍ പ്രാണനാഥനെന്നു വരും
എന്നുതീരും എന്റെ വേദനകള്‍

അകുലത്തില്‍ ആശ്വസിപ്പാന്‍
ആവശ്യങ്ങളില്‍ ആശ്രയിപ്പാന്‍
അങ്ങല്ലാതാരും ഇല്ലെനിക്ക്
ആത്മ നാഥാ ഈ പാരിടത്തില്‍

പ്രിയരെല്ലാം കൈവിടുമ്പോള്‍
പ്രതികൂലമായ്‌ മാറിടുമ്പോള്‍
പ്രാണപ്രിയാ ഈ ഏഴയാകും
പ്രാണിയെ നീ കൈവിടുമോ ?

നല്ലതല്ലാതൊന്നുമില്ല
നീ നല്കുമെല്ലാം നന്മയല്ലോ
നിത്യത തന്നില്‍ എത്തുവോളം
നീ നടത്തെന്നെ നിന്‍ ഹിതം പോല്‍

രചന: ചാള്‍സ് ജോണ്‍
ആലാപനം: സ്മിത

Most Popular

To Top