Stanly John

എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍

എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍
ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍
തന്‍ ദിവ്യ വിളി കേട്ടു ഞാന്‍
ദൈവാത്മ ശക്തിയാല്‍

നല്ല പോര്‍ പൊരുതു ഞാന്‍ എന്‍ ക്രിസ്തന്‍ നാമത്തില്‍
വാടാ കിരീടം പ്രാപിപ്പാന്‍ തന്‍ നിത്യ രാജ്യത്തില്‍

തന്‍ ക്രൂശു ചുമന്നിടുവാന്‍ ഇല്ലൊരു ലജ്ജയും
എന്‍ പേര്‍ക്കായ്‌ കഷ്ടപ്പെട്ടു താന്‍ എന്നെന്നും ഓര്‍ത്തിടും

വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവേ
വിശ്വസ്തനായി കാക്കുക നല്‍ അന്ത്യത്തോളവും


രചന: വി. നാഗല്‍
ആലാപനം: സ്റ്റാന്‍ലി ജോണ്‍

Most Popular

To Top