എന്‍ അനുപമ സഖിയായ്‌

എന്‍ അനുപമ സഖിയായ്‌ ഒരുവനുണ്ടവനിയില്‍
കരുണയുള്ള യേശു താന്‍
തിരു രുധിരമൊഴുക്കിയതില്‍ മമ കറ കഴുകിയെന്‍
സഖിത്വമരുളി ദയവാന്‍

തന്നിടുന്നു ജീവമന്ന നാഥന്‍
എനിക്കെന്നും സംതൃപ്തിയോടെ ഭൂവില്‍
ധന്യതയെനിക്കേകിലും ഉണ്ട് സുഖ ഭോജനങ്ങള്‍
ഒന്നുമേ എനിക്കു പോരാ
ഞാന്‍ സ്തുതിക്കും പരനെ ദിനം ശ്രവിക്കും തിരു മൊഴികള്‍
വസിക്കുമേ തിരു മറവില്‍

ചീര്‍ത്ത പാപ ഭാരം എന്നില്‍ തീര്‍ക്കാന്‍ – എന്നെ
നിത്യതക്ക് യോഗ്യനാക്കി മാറ്റാന്‍
കര്‍ത്തനാം മനുവേലന്‍ എന്‍ അത്തലാകെ ഒഴിച്ചെന്നെ
ഉത്തമനാക്കിയതോര്‍ത്താല്‍
ഞാന്‍ സ്തുതിക്കും പരനെ ദിനം ശ്രവിക്കും തിരു മൊഴികള്‍
വസിക്കുമേ തിരു മറവില്‍


ആലാപനം: ജയ്സണ്‍
പശ്ചാത്തല സംഗീതം: രമേശ്‌ മുരളി

Scroll to Top