Aniyan Varghese

എന്റെ യേശു വാക്ക് മാറാത്തോന്‍

എന്റെ യേശു വാക്ക് മാറാത്തോന്‍
ഈ മണ്‍ മാറും വിണ്‍ മാറും
മര്‍ത്യരെല്ലാം വാക്ക് മാറും
എന്റെ യേശു വാക്ക് മാറാത്തോന്‍

പെറ്റ തള്ള മാറിപ്പോയാലും
ഇറ്റു സ് നേഹം തന്നില്ലെങ്കിലും
അറ്റു പോകയില്ലെന്‍ യേശുവിന്റെ സ് നേഹം
എന്റെ യേശു വാക്ക് മാറാത്തോന്‍

ഉള്ളം കൈയില്‍ എന്നെ വരച്ചു
ഉള്ളില്‍ ദിവ്യ ശാന്തി പകര്‍ന്നു
തന്റെ തൂവല്‍ കൊണ്ട് എന്നെ മറയ്ക്കുന്ന
എന്റെ യേശു വാക്ക് മാറാത്തോന്‍

ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു
പ്രാണ പ്രിയന്‍ പാദമേല്ക്കുവാന്‍
കണ്ണുനീര് തോറും നാളടുത്തു സ്‌തോത്രം
എന്റെ യേശു വാക്ക് മാറാത്തോന്‍

രചന: അനിയന്‍ വര്‍ഗീസ്‌
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ആലാപനം: കുട്ടിയച്ചന്‍

The Latest

To Top