Binoy Chacko

എന്റെ യേശു എനിക്ക് നല്ലവന്‍

എന്റെ യേശു എനിക്ക് നല്ലവന്‍
അവനെന്നെന്നും മതിയായവന്‍
ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേ, അവന്‍ മതിയായവന്‍ !

കാല്‍വരി മലമേല്‍ കയറി
മുള്‍മുടി ശിരസില്‍ വഹിച്ചു
എന്റെ വേദന സര്‍വവും നീക്കിയെന്നില്‍
പുതു ജീവന്‍ പകര്‍ന്നവനാം

അവനാദ്യനും അന്ത്യനുമേ
ദിവ്യ സ്നേഹത്തിന്‍ ഉറവിടമേ
പതിനായിരത്തില്‍ അതി ശ്രേഷ്ഠനവന്‍
സ്തുത്യനാം വന്ദ്യനാം നായകന്‍

മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങള്‍ അനുനിമിഷം
പകല്‍ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴി നടത്തും

എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീര്‍ എല്ലാം തുടച്ചിടുമേ..
അവന്‍ രാജാവായ്‌ വാനില്‍ വെളിപ്പെടുമ്പോള്‍
ഞാനവനിടം പറന്നുയരും


ആലാപനം: ബിനോയ്‌ ചാക്കോ

ആലാപനം: കെസ്റ്റര്‍

Most Popular

To Top