എന്റെ ഭാവി എല്ലാമെന്റെ ദൈവമറിയുന്നു

സര്‍വ്വേശ്വരനായ ദൈവം എന്നെ നേരിട്ടറിയുന്നുണ്ടെങ്കില്‍ പിന്നെ ഭയമെന്തിനാണ്? ദൈവത്തില്‍ ആശ്രയിക്കുന്ന ഒരു വ്യക്തിക്ക് ധൈര്യമായി എപ്പോഴും പാടാവുന്ന ഒരു പാട്ടാണിത്! ഒരു നിശ്ചയവുമില്ലാതെ ഈ ജീവിത വഴികളില്‍ സുനിശ്ചിതമായ ഒന്നുണ്ട്, എന്നെ ദൈവം അറിയുന്നു!! അതെനിക്ക് പൂര്‍ണ സമാധാനം നല്‍കുന്നു..!! പഴയ കാല ഭക്തന്മാര്‍ അനുഭവിച്ചറിഞ്ഞ ആ ദൈവ കൃപയും സമാധാനവും എത്ര ആഴമുള്ളതായിരുന്നു എന്ന്‍ ചിന്തിക്കാനും ഈ ഗാനക്കേള്‍വി ഉപകരിച്ചിട്ടുണ്ട്..

എന്റെ ഭാവി എല്ലാമെന്റെ ദൈവമറിയുന്നു എന്ന്
പൂര്‍ണ സമാധാനമോടെ നാള്‍ മുഴുവന്‍ പാടിടും ഞാന്‍

മുന്നിലൊരു ചോട് വയ്പ്പാന്‍ മാത്രമിട കാണുന്നു ഞാന്‍
ആയതു മതിയെനിക്ക് ശേഷമെല്ലാം ദൈവ ഹിതം!

ലോകയിരുള്‍ നീങ്ങിടുമ്പോള്‍ സ്വര്‍ഗമെന്മേല്‍ ശോഭിച്ചിടും
എന്നെ അനുഗമിക്കെന്ന മൃദു സ്വരം കേട്ടിടും ഞാന്‍

അടുത്ത ചോടറിയാതെ ഇരിപ്പതെന്തനുഗ്രഹം
തനിച്ചെന്നെ നടത്താതെ വലതു കൈ പിടിക്കും താന്‍…!

തളര്‍ന്നൊരെന്‍ മനമെന്മേല്‍ കനിഞ്ഞെന്നെ കടാക്ഷിക്കും
പരമേശ സുതന്‍ തന്നില്‍ സമാശ്വസിച്ചിരുന്നിടും

ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാന്‍
വിരുതിനായ് ദൈവ സിയോന്‍ നഗരിയോടണഞ്ഞിടും

രചന: സാധു കൊച്ചു കുഞ്ഞുപദേശി
ആലാപനം: കെസ്റ്റര്‍

Share/Bookmark

Scroll to Top