Binoy Chacko

എന്റെ പ്രിയന്‍ വാനില്‍ വരാറായി

എന്റെ പ്രിയന്‍ വാനില്‍ വരാറായ്‌
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്‌
മേഘെ ധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തു പാടിടും
നാമും ചേര്‍ന്ന് പാടും ദൂതര്‍ തുല്യരായ്‌

പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ സ്തുതിക്കും
നിന്റെ അത്ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കും
ഞാന്‍ സന്തോഷിച്ചിടും എന്നും സ്തുതി പാടിടും
എന്നെ സൌഖ്യമാക്കി വീണ്ടെടുത്തതാല്‍

പീഡിതനു അഭയ സ്ഥാനം
സങ്കടങ്ങളില്‍ നല്‍ തുണ നീ
ഞാന്‍ കുലുങ്ങുകില്ല ഒരു നാളും വീഴില്ല
എന്റെ യേശു എന്റെ കൂടെ ഉള്ളതാല്‍

തകര്‍ക്കും നീ ദുഷ്ട ഭുജത്തെ
ഉടയ്ക്കും നീ നീച പാത്രത്തെ
സിയോന്‍ പുത്രീ ആര്‍ക്കുക എന്നും സ്തുതി പാടുക
നിന്റെ രാജ രാജന്‍ എഴുന്നള്ളാറായ്‌

പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍

ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

The Latest

To Top