എന്റെ നാഥന്‍ നിണം ചൊരിഞ്ഞോ

എന്റെ നാഥന്‍ നിണം ചൊരിഞ്ഞോ
എന്റെ രാജാ മരിച്ചു വെന്നോ
പുഴുവിനൊത്തൊരെനിക്ക് വേണ്ടി
വിശുദ്ധമാം ശിരസ്സവന്‍ കുനിച്ചുവെന്നോ

യേശു നാഥന്‍ എനിക്കുമപ്പോല്‍നിനക്കും വേണ്ടി മരിച്ചു പാപി
സകലര്‍ക്കുമായവന്‍ മരിച്ചു
രക്ഷ വെറും ദാനമത്രേ തനിക്ക് സ്തുതി

നാം നശിച്ച കാരണത്താല്‍
ക്രൂശില്‍ അവന്‍ തൂങ്ങുന്നിതാ
ഭ്രമിച്ചു പോകും ദയവിത് താന്‍
അറിയാതുള്ളോരു കൃപ പരമ സ് നേഹം

സ് നേഹമുള്ള ക്രൂശു കണ്ടു
ഞാനും മുഖം താഴ്തുന്നിതാ
നന്ദി ചൊല്‍വാന്‍ എന്റെ മനം ഉരുക്കണ –
മെന്‍ കണ്ണുകള്‍ അലിക്കണമേ

എങ്കിലുമെന്‍ കണ്ണുനീരാല്‍
സ് നേഹ കടം വീട്ടിടാമോ
ഒന്നു മാത്രം എനിക്ക് സാദ്ധ്യം
തരുന്നു ഞാന്‍ എന്നെ പരാ നിനക്കെന്നേക്കും

രചന: കെ. വി. സൈമണ്‍
ആലാപനം: കുട്ടിയച്ചന്‍

Scroll to Top