Charles John

എന്നേശു നാഥനേ എന്നാശ നീയെ

എന്നേശു നാഥനേ എന്നാശ നീയെ
എന്നാളും മന്നില്‍ നീ മതിയേ

ആരും സഹായം ഇല്ലാതെ പാരില്‍
പാരം നിരാശയാല്‍ നീറും നേരം
കൈത്താങ്ങലേകുവാന്‍ കണ്ണുനീര്‍ തുടപ്പാന്‍
കര്‍ത്താവെ നീ അല്ലാതാരുമില്ല

ഉറ്റവര്‍ സ് നേഹം അറ്റുപോയാലും
ഏറ്റം പ്രിയര്‍ വിട്ടു മാറിയാലും
മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ


രചന: ചാള്‍സ് ജോണ്‍
ആലാപനം: എലിസബത്ത്
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്‌

ആലാപനം: വിനീത
പശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍ 

The Latest

To Top