എന്നേശുവേ രക്ഷകാ നല്ല സ് നേഹിതന്‍ നീ

എന്നേശുവേ രക്ഷകാ നല്ല സ് നേഹിതന്‍ നീ
മാറാത്ത മാധുര്യവാന്‍
നീയോ ഇന്നലെയിന്നും എന്നുമനന്യനായ്‌
മന്നിലെന്‍ കൂടെയുണ്ട്

എന്‍ വേദന വേളയില്‍ നീ വരും തുണയായ്‌
പേടിക്കയില്ലിനി ഞാന്‍
നീ നല്കിയതെല്ലാം നന്മയിന്‍ കരുതല്‍
എന്നൊരു നാളറിയും

എന്‍ ജീവിത ഭാരങ്ങള്‍ ആരിലും അധികം
നീ അറിയുന്നുവല്ലോ
നാഥാ നിന്നിലല്ലാതെ ആരില്‍ ഞാന്‍ ചാരിടും
നീറുന്ന ശോധനയില്‍

എന്നാധികള്‍ തീര്‍പ്പാന്‍ എന്ന് നീ വരുമോ
എന്നുമെന്‍ ആശയതാം
അന്ന് ഖിന്നതയകന്നു നിന്നോട് കൂടെ ഞാന്‍
എന്നാളും വാണിടുമേ

രചന: ചാള്‍സ് ജോണ്‍

Scroll to Top