Holy Beats

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍
നിന്‍ മാര്‍വിലല്ലാതില്ലെനിക്കു വിശ്രമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യനെന്‍ പ്രിയന്‍

എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും

വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ നേരിടും നേരത്തും
എന്‍ ചാരവേ ഞാന്‍ കാണുന്നുണ്ടെന്‍ സ് നേഹ സഖിയായ്‌
ഈ ലോക സഖികളെല്ലാരും മാറിപ്പോയാലും

എന്‍ ക്ഷീണിത രോഗത്തിലും നീ മാത്രമെന്‍ വൈദ്യന്‍
മറ്റാരെയും ഞാന്‍ കാണുന്നില്ലെന്‍ രോഗ ശാന്തിക്കായ്‌
നിന്‍ മാര്‍വിടം എന്‍ ആശ്രയം എന്നേശു കര്‍ത്താവെ

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി

ആലാപനം: രാധിക തിലക്

ആലാപനം: റെന്നി തോമസ്‌

The Latest

To Top