എന്നെ ചേര്‍പ്പാന്‍ വന്നവനെ
നിന്റെ സ് നേഹത്തെ വിട്ടോടി ഞാന്‍
നിന്നില്‍ ആശ്വാസം ഉണ്ടാകിലും
വിരഞ്ഞോടി ഞാന്‍ ഈ ധരയില്‍
ഈ ലോക സുഖ ജീവിതമേ
ശാശ്വതമല്ലെന്നോതിയിട്ടും
കല്ലു പോലുള്ള എന്‍ ഹൃദയം
പാപ ലോകത്തില്‍ സഞ്ചരിച്ചു
ചങ്കുപോലും തുറന്നെനിക്കായ്
രക്തം ധാരയായ് ചിന്തിയോനെ
എന്റെ പാപച്ചുമടൊഴിച്ച
പൊന്നു നാഥനെ വാഴ്ത്തിടുന്നു
കണ്ടില്ലെങ്ങും ഒരാശ്വാസമേ
നൊന്തു നീറുന്നെന്‍ മാനസമേ
അന്ത്യ നാളിതാ സമീപമായ്
സ്വര്‍ഗ്ഗ രാജ്യത്തില്‍ എത്തിടുവാന്‍