Mathew John

എന്നു തീരുമീ മണ്‍മയ വാസം

എന്നു തീരുമീ മണ്‍മയ വാസം
എന്നു ചേരും താതന്‍ സന്നിധിയില്‍
എത്ര മോദമെന്‍ പ്രിയന്‍ പാര്‍പ്പിടം
ആഹാ! എത്ര കാലമായ് വാഞ്ചിക്കുന്നേ

എണ്ണമില്ലാത്ത ദൂത സഞ്ചയം
എകമായ് പാടും പ്രിയന്‍ ഗാനങ്ങള്‍
ഏകനല്ല ഞാന്‍ നിത്യ ഗേഹത്തില്‍
ഏക നാഥനോടൊത്തു വാണിടും

എത്ര ശോഭനം സ്വര്‍ഗ്ഗ സിയോന്‍
എത്ര ഭക്തന്മാര്‍ മേവിടും പുരം
എന്നാല്‍ വര്‍ണ്യമോ വാസമോര്‍ക്കുകില്‍
എന്റെ ഭാഗ്യമോ വര്‍ണ്യമല്ലഹോ

എക്കാളം വാനില്‍ കേള്‍ക്കാന്‍ കാലമായ്
എക്കാലത്തും നാം കാത്തിരിക്കണം
എന്റെ പ്രിയനേ മേഘത്തേരതില്‍
എത്തിടെണമേ മദ്ധ്യ വാനത്തില്‍

ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സാബു ജോണ്‍

Most Popular

To Top