എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍

എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍
ഇന്നലെയും ഇന്നെമെന്നും അന്യനല്ലവന്‍

ഭാരമുള്ളില്‍ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തന്‍ മാറിനോട് ചേര്‍ത്തിടും

സംഭവങ്ങള്‍ കേള്‍ക്കവേ കമ്പമുള്ളില്‍ ചേര്‍ക്കവേ
തമ്പുരാന്‍ തിരുവചനമോര്‍ക്കവേ പോം ആകവേ

രാവിലും പകലിലും ചേലോട് തന്‍ പാലനം
ഭൂവിലെനിക്കുള്ളതിനാല്‍ മാലിനില്ല കാരണം

രചന: ടി. കെ. സാമുവേല്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

ആലാപനം: ജോസ് ജോര്‍ജ്

Scroll to Top