Charles John

എന്നിനിയും വന്നങ്ങു ചേര്‍ന്നിടും ഞാന്‍

എന്നിനിയും വന്നങ്ങു ചേര്‍ന്നിടും ഞാന്‍ നിന്നരികില്‍
ആശയാല്‍ നിറഞ്ഞിടുന്നെന്‍ മാനസം കൊതിച്ചിടുന്നെ

അല്പനാളീ കണ്ണീരിന്‍ താഴ്‌വരയില്‍ ആയിടിലും
അത്യന്തം തേജസ്സിന്‍ ഘനം നിത്യതേ ചെന്നു കാണും ഞാന്‍

നീ തരുന്ന ശോധന വേദനകള്‍ നന്മയെന്നു
നാളുകള്‍ കഴിഞ്ഞിടുമ്പോള്‍ നാഥാ ഞാന്‍ അറിഞ്ഞിടുമേ

ഞാനിതില്‍ മണ് ണോടു മണ്ണായാലും വാനത്തില്‍ നീ
വന്നു വിളിക്കും നേരത്ത് അന്ന് ഞാനെത്തും ചാരത്ത്‌

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഗാനം ലഭ്യമാണ്

രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ്

Most Popular

To Top