എന്നാളുമെന്നെ കരുതുന്ന കര്‍ത്താവേ
നീമാത്രമെന്‍ നല്ല മിത്രം
ഇപ്പാരില്‍ നീയല്ലാതില്ലെനിക്കാശ്രയം
എപ്പോഴും പാടും ഞാന്‍ സ്‌തോത്രം
ആകുല നേരത്തില്‍ ആവശ്യ ഭാരത്താല്‍
അകം നൊന്തു കരയുന്ന നേരം
അരികത്തണഞ്ഞെന്നില്‍ ആശ്വാസമരുളുന്ന
കനിവുള്ള മിത്രം നീ മാത്രം ..
അലയാഴി തന്നിലെന്‍ വിശ്വാസ നൌകയില്‍
അലയാതെയെന്‍ യാനം തുടരാന്‍
അലകളില്‍ മീതെ നടന്ന നിന്‍ പാദമാ-
ണഭയമെന്നാളുമെന്‍ നാഥാ..
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍