എന്നന്തരംഗമേ പാടൂ പോന്നേശുവിന്‍ ഗീതം
നിന്നെ വീണ്ട തന്‍ സ് നേത്തെ എന്നാളും കീര്‍ത്തിക്ക
ആശയറ്റു പാര്‍ത്തനായി ക്ലേശിച്ചു വാണു ഞാന്‍
ഈശാ നീയെന്റെ പാതകം ക്രൂശില്‍ വഹിച്ചു ഹാ!
എന്നാധികള്‍ എന്‍ വ്യാധികള്‍ എല്ലാം വഹിപ്പാനായ്
എന്നേരത്തും ചാരേയുള്ളോന്‍ ആശ്വാസ ദായകന്‍
എന്‍ പേര്‍ക്കു പക്ഷവാദമായ് അന്‍പെഴുമാചാര്യന്‍
ഉന്നതത്തില്‍ വാണിടുന്നു എന്‍ പൂര്‍ണ്ണ രക്ഷക്കായ്
രചന: മാത്യു വര്‍ഗീസ്
ആലാപനം: എം. വി സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്