എന്തു ഭാഗ്യം ജീവിതത്തില്‍

എന്തു ഭാഗ്യം ജീവിതത്തില്‍ എന്തു മോദം എന്നുള്ളതില്‍
എന്‍ പാപ ഭാരമെല്ലാം നീങ്ങിപ്പോയ്‌ ഹല്ലേലുയ്യ

തന്‍ നിണം മൂലമായ്‌ മോചനം
തന്നു തന്‍ സ്വന്തമാക്കിയെന്നെ
അവനിനി എന്നിലും ഞാന്‍
അവനിലുംആകയാല്‍ ഭാഗ്യവാന്‍ ഞാന്‍

ആയിരം പതിനായിരത്തില്‍
അതി സുന്ദരന്‍ എന്‍ മാനുവേല്‍
അവനെന്നും മാധുര്യവാന്‍
ആരുമില്ലെനിക്കിതു പോല്‍ ഒരുവന്‍

രചന: ചാള്‍സ് ജോണ്‍

Scroll to Top