Uncategorized

എന്താനന്ദം എനിക്കെന്താനന്ദം

എന്താനന്ദം എനിക്കെന്താനന്ദം
പ്രിയ യേശുവിന്‍ കൂടെയുള്ള വാസം
ചിന്താതീതം അത് മനോഹരം
എന്ത് സന്തോഷമാം പുതു ജീവിതം
സന്താപമേറുമി ലോകേ ഞാനാകിലും
സാന്ത്വനം തരും സുഖം

ആര് വെറുത്താലും ആര് ചെറുത്താലും
സാരമില്ലെന്നുള്ളം ചൊല്ലുന്നു
തീരെ ബലഹീനനായി കിടന്നാലും
ചാരും ഞാന്‍ യേശുവിന്റെ മാറില്‍
എത്തും സഹായമത്യത്ഭുതമാം വിധം
തൊട്ടു സുഖപ്പെടുത്തും

ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവര്‍
ക്രിസ്തനെ വിട്ടു പോയിടുമോ?
സുസ്ഥിരമാല്ലാത്ത ലോക സ് നേഹത്തിന്നായ്
ബദ്ധരായ്‌ തീരുന്നതെന്തിനു?
കര്‍ത്തനാം യേശുവോടൊത്ത് നടക്കുകില്‍
നിത്യാനന്ദം ലഭ്യമേ

Most Popular

To Top