Kuttiyachan

എന്തതിശയമേ ദൈവത്തിന്‍ സ് നേഹം

എന്തതിശയമേ ദൈവത്തിന്‍ സ് നേഹം
എത്ര മനോഹരമേ അത്
ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌
സന്തതം കാണുന്നു ഞാന്‍

ദൈവമേ നിന്‍ മഹാ സ് നേഹമതിന്‍ വിധം
ആര്‍ക്കു ഗ്രഹിച്ചറിയാം എനി –
കാവതില്ലേ അതിന്‍ ആഴമളന്നിടാന്‍
എത്ര ബഹുലമത്

ആയിരമായിരം നാവുകളാല്‍ അത്
വര്‍ണ്ണിപ്പതിന്നെളുതോ പതി –
നായിരത്തിങ്ക ലൊരംശം ചൊല്ലിടുവാന്‍
പാരിലസ്സാദ്ധ്യമഹോ

മോദമെഴും തിരു മാര്‍വിലുല്ലാസമായ്‌
സന്തതം ചേര്‍ന്നിരുന്ന ഏക –
ജാതനാമേശുവേ പാതകര്‍ക്കായ് തന്ന
സ് നേഹമതിശയമേ

പാപത്താല്‍ നിന്നെ ഞാന്‍ ഖേദിപ്പിച്ചുള്ളോരു
കാലത്തിലും ദയവായ്‌ സ് നേഹ –
വാപിയെ നീ എന്നെ സ് നേ ഹിച്ചതോര്‍ത്തെന്നില്‍
ആശ്ചര്യമേറിടുന്നു

ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ എന്നെ –
കേവലം സ് നേഹിച്ചു പാലിച്ചിടും തവ
സ് നേഹമതുല്യമഹോ

രചന: പി. വി. തൊമ്മി
ആലാപനം: യേശുദാസ്‌

Most Popular

To Top