എനിക്ക് തണലും താങ്ങുമായ യേശു നായകാ

എനിക്ക് തണലും താങ്ങുമായ യേശു നായകാ
മനസിന്‍ ആധികള്‍ നീക്കിയെന്നെ നടത്തും നായകാ
എനിക്ക് നീ മതി പാരിലെന്നും എന്‍ പരാപരാ
മനസിന്‍ വേദന നീക്കിയെന്നെ അണയ്ക്കും നായകാ

തനിച്ചു നടക്കാന്‍ പ്രാപ്തിയില്ലാത്തേഴയാണല്ലോ
എനിക്ക് തണലും താങ്ങുമായെന്‍ ജീവ നായകാ
നിനച്ചിടാത്ത ദുരിത ക്ലേശങ്ങള്‍ നടുവിലാകിലും
അനര്‍ത്ഥ വേളകള്‍ ഏറി എന്നെ അമര്‍ത്തി നടുക്കിടുകില്‍

വിരക്തി തോന്നിടും ജീവിതത്തിന്‍ വേള ഏറിടില്‍
ശരിക്ക് സല് പ്രബോധനങ്ങള്‍ നല്കി അണച്ചിടും
അരിയാം സാത്താന്‍ അടിമ നുകത്തില്‍ അമര്‍ത്തി നടുക്കിടുകില്‍
അരികില്‍ വന്നെന്നെ അരുമസുതനായ് അണയ്ക്കും നായകാ

രചന: ലീലാമ്മ ദാനിയേല്‍
ആലാപനം: ബിനു

Scroll to Top